വിഎസ് അച്യുതാന്ദനെയും ചിന്താ ജെറോമിനെയും അപമാനിച്ച്‌ കുറിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനുമെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കല്ലായി പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ രാം മന്ദിരത്തില്‍ വിജീഷ് (37), കോഴിക്കോട് കല്ലായി പയ്യാനക്കല്‍ കപ്പക്കല്‍ കോട്ടിയാല ഹൗസില്‍ നിതിന്‍ (23) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ചിന്താ ജെറോം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *