തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്നു പ്രതിപക്ഷത്തിനു നീതി ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാകില്ല. നിമസഭാ ചട്ടങ്ങള്‍ അനുസരിച്ചുള്ള അവകാശമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തോടുള്ള സ്പീക്കറുടെ സമീപനത്തില്‍ മാറ്റം വരണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം മാന്യതയുടേയും മര്യാദയുടേയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ക്ക് ആത്മപരിശോധന നടത്തിയാല്‍ ഇങ്ങനെ പറയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തെ ഭയമാണ്. അതുകൊണ്ടാണ് അടിയന്തരപ്രമേയത്തിന് അംഗീകാരം നല്‍കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സമരം നിര്‍ത്തിയത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
