ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ എട്ട് മാവോയിസ്റ്റുകള്‍ പൊലീസിന്റെ പിടിയിലായി. പൊലീസ് നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകള്‍ അറസ്റ്റിലായത്. മാവോയിസ്റ്റുകളുടെ ക്യാമ്ബ് ആക്രമിച്ചാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്.

ഒരു തോക്കും സ്‌ഫോടക വസ്തുകളും സ്ഥലത്തു നിന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *