കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേട്ടം കൈവരിച്ചു.
തെരഞ്ഞെടുപ്പ് നടന്ന 39 ഇടങ്ങളില്‍ 22 ഇടങ്ങളിലും ഇടത് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. യുഡിഎഫ് 11 സ്ഥലത്തും ബിജെപി രണ്ടിടത്തും എസ്ഡിപിഐ ഒരിടത്തും നേട്ടം കൈവരിച്ചു.
എല്‍ഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നാല് എണ്ണം അവര്‍ക്ക് നഷ്ടമായിട്ടുണ്ട്. യുഡിഎഫ് എട്ട് സിറ്റിംഗ് സീറ്റുകളില്‍ പരാജയം കണ്ടു. രണ്ടു സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചത്. ആലപ്പുഴയിലെ രണ്ടു യുഡിഎഫ് സീറ്റുകളില്‍ ബിജെപി വിജയിച്ചു. പന്തളം നഗരസഭയില്‍ എല്‍ഡിഎഫ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു എന്നത് ശ്രദ്ധേയമായിട്ടുണ്ട്.
