പത്തനംതിട്ട : നിരണം ഗ്രാമപഞ്ചായത്ത് പൂര്‍ണമായി കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് നാല് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. നിരണം ഗ്രാമപഞ്ചായത്തിലെ ഗ്രാമസേവാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ശിശുവിഹാറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഓഫീസുകള്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അതിന് അത്യാധുനിക സൗകര്യങ്ങള്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. പൗരാവകാശരേഖ പുനഃപ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍കുര്യന്‍ നിര്‍വഹിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാന്, നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ വര്‍ഗീസ്, സൂസമ്മ പൗലോസ്, എം.പി നൈനാന്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമലാ രാമചന്ദ്രന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷമീന എച്ച്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരുവിള കോശി, ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യു എം വര്‍ഗീസ്, പി.സി പുരുഷന്, ബെഞ്ചമിന്‍ തോമസ്, ജോളി വര്‍ഗീസ്, റെയ്ച്ചല്‍ മാത്യു, ജൂലി റെന്നി, അലക്സ് ജോണ്‍ പുത്തുപ്പള്ളില്‍, ബാലകൃഷ്ണന് പി.എന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ക്ക് കില കോഓര്‍ഡിനേറ്റര്‍ രാമചന്ദ്രന് ക്ലാസെടുത്തു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
