വഴിക്കടവ്: മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോര്‍ട്ട്. സംഘം ലഘുലേഖകള്‍ വിതരണം ചെയ്തശേഷം മടങ്ങിയതായി കോളനിനിവാസികള്‍ പറഞ്ഞു.
സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരില്‍ കോളനിയില്‍ സംഘം പോസ്റ്ററുകളും പതിച്ചു. കഴിഞ്ഞ ദിവസമാണ് സംഘം കോളനിയില്‍ എത്തിയത്.
