ദോഹ: ഖത്തര്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍നിന്നു പിന്മാറുന്നു. 2019 ജനുവരിയില്‍ ഒപെക്കില്‍നിന്നു പിന്മാറുമെന്ന് ഖത്തര്‍ പെട്രോളിയം മന്ത്രി സാദ് അല്‍ കാബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
600,000 ബാരല്‍ എണ്ണയാണ് ഖത്തര്‍ ഉത്പാദിപ്പിക്കുന്നത്. 1961ല്‍ ആണ് ഖത്തര്‍ ഒപെക്കില്‍ അംഗമായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍.
സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക്ക് കൂട്ടായ്മയിലുള്ളത്. ഡിസംബര്‍ ഒന്‍പതിന് ഒപെക്ക് രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഖത്തര്‍ ഒൗദ്യോഗിക തീരുനമെടുക്കുമെന്നാണ് സൂചന.
