രാവിലെ 11.10 ഓടെയാണ് ഇ കാറ്റഗറി വൈറ്റ് ബോഡി സൗദി എയർലൈൻസ് വിമാനം ജിദ്ദയിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ എത്തിയത് .298 യാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള വിമാനത്തിൽ ഏകദേശം 258 യാത്രക്കാരുമായാണ് എത്തിയത്..എയർ പോർട്ട് നവീകരണത്തിന്റെ ഭാഗമായി രണ്ടര വർഷമായി വലിയ വിമാനങ്ങൾക്ക് എയർപ്പോർട്ട് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്.
തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെ ഒട്ടു മിക്ക എയർലൈസും സർവീസ് നിർത്തിവെക്കുകയായിരന്നു.നവീകരണത്തിന് ശേഷവും മാസങ്ങളായി പ്രതിസന്ധിയിലായ പ്രവാസികളുടെയും മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രവർത്തകരുടെയും നിരന്തരം പരിശ്രമത്തിന്റെ ഫലമായാണ് സൗദി എയർലൈൻസ് കരിപ്പൂരിൽ ലാൻറ് ചെയ്തത് .
രാവിലെ തന്നെ വിവിധ പ്രവാസി സംഘടനകൾ. പി.കെ കുഞ്ഞാലി ക്കുട്ടി എം പി ഉൾപ്പെടെയുളള ജനപ്രതിനിധികളും യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിരുന്നു എയർപോർട്ട് അതോറിറ്റി വാട്ടർ സല്യൂട്ട് നൽകിയാണ് യാത്രക്കാരെ സ്വീകരിച്ചത്.. കന്നിയാത്രക്കാർക്ക് പുഷ്പവും സമ്മാനങ്ങളും നൽകിയാണ് സംഘാടകർ സ്വീകരിച്ചത്.. മലബാറിന്റെ ആകാശവീഥിക്ക് കരുത്ത് പകർന്ന് എത്തിയ സൗദി എയർ ലൈൻ I .10 ഓടെ ടv 747 ആയി ജിദ്ദയിലേക്ക് യാത്ര മടങ്ങും

