ജിസിസി ഉച്ചകോടിയിലേക്കു ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം; പ്രതിസന്ധി അയയാന്‍ സാധ്യത

റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയേ ആതിഥേയ രാജ്യമായ സൗദി അറേബ്യ ഔദ്യോഗികമായിക്ഷണിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന്റെയ ക്ഷണക്കത്താണ് ജി .സി .സി സെക്രട്ടറി ജെനെറല്‍ ഡോ :അബ്ദുല്‍ ലത്തീഫ് ബിന്‍ റഷീദ് അല്‍സയാനി ഖത്തറിന് കൈമാറിയത്.

ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ മുറൈഖി ആണ് കത്ത് സ്വീകരിച്ചത് . ഉപരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയാണ് ഇത്.

ഡിസംബര്‍ മാസം ഒന്‍പതിനാണ ഇരുപത്തിയൊമ്ബതാമത്‌ ഉച്ചകോടി റിയാദില്‍ നടക്കുന്നത് .ഖത്തറിനെ പങ്കെടുപ്പിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്കു കുവൈത് ഊര്‍ജിതപെടുത്തിയിരിന്നു.ഖത്തര്‍ ഉള്‍പ്പടയുള്ള എല്ലാ ജിസി .
സി രാജ്യങ്ങളും റിയാദ് ഉച്ചകോടിയില്‍ സംബന്ധിക്കുമെന്നു കുവൈത് വിദേശ കാര്യ മന്ത്രി കുവൈത് വാര്‍ത്ത എജെന്‍സിയുമായുള്ള സംഭഷണത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു .

ഉച്ചകോടി നിലവിലെ ഗള്‍ഫ് പ്രതിസന്ധികള്‍ അവസാനിക്കുന്ന്തിന്റെയ ആദ്യ സൂചനയായിട്ടാണ് രാഷ്ട്രീയ നീരിക്ഷകര്‍ വിലയിരുത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *