നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള വ്യക്തമായ സന്ദേശമെന്ന് ശിവസേന

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ശിവസേന.

ഭരണകക്ഷിക്ക് ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണിതെന്നും ബിജെപിയുടെ വിജയരഥം നിന്നു പോയെന്നുമാണ് ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്ബോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.

തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നില നിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *