ജിഷാദ് വളാഞ്ചേരി
വളാഞ്ചേരി: പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പാഠപുസ്തകങ്ങള്‍ റോഡരികില്‍ നിന്നും കണ്ടെത്തി.ദേശിയപാത വളാഞ്ചേരി വട്ടപ്പാറയില്‍ നിന്നുമാണ് വാഹനയാത്രക്കാര്‍ക്ക് നൂറിലധികം വരുന്ന പുസ്തകങ്ങള്‍ ലഭിച്ചത്.
ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകം,ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രം എന്നീ പുസ്തകകെട്ടുകളാണ് റോഡിരികില്‍ നിന്നും ലഭിച്ചത്.ദേശീയപാതയില്‍ ചിതറി കിടക്കുന്ന നിലയിലായിരുന്നു പുസ്തകങ്ങള്‍.ഇത്തവണ പുസ്തകങ്ങള്‍ വേഗത്തില്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി ഒട്ടുമിക്ക പാഠപുസ്തകങ്ങളുടെയും അച്ചടി സര്‍ക്കാര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.സംസ്ഥാനത്തെ പല ജില്ലകളിലേക്കുള്ള വിതരണവും ആരംഭിച്ചിരുന്നു.വിതരണം ചെയ്യാന്‍ കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്നും വീണു പോയതാകാമെന്നതാണ് പ്രാഥമിക നിഗമനം.നൂറിലേറെ പുസ്തകങ്ങളാണ് ദേശീയപാതയുടെ വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെത്തിയത്.അലക്ഷ്യമായി പുസ്തകങ്ങള്‍ കൈകാര്യം ചെയ്തതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നും ആരോപണമുണ്ട്.വാഹനയാത്രക്കാര്‍ക്ക് റോഡില്‍ ചിതറി കിടന്നിരുന്ന പുസ്തകങ്ങള്‍ വളാഞ്ചേരി സി.ഐ ഓഫീസില്‍ ഏല്‍പ്പിച്ചു.നൂറിലധികം വരുന്ന പുസ്തകങ്ങള്‍ ആയിരകണക്കിന് രൂപമൂല്യമുണ്ട്.പുസ്തകങ്ങള്‍ ലഭിച്ച വിവരം പോലീസ് വിദ്യാഭ്യാസ വകുപ്പിന് കൈമാറി
