രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടില്‍ കാണാം

കൊച്ചി:  വോട്ടിംഗ് യന്ത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിപാറ്റ് ഉപകരണത്തില്‍ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറില്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാം. ജില്ലയില്‍ എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരാക്കാണ് ഈ സൗകര്യം ലഭിക്കുക. ചെറിയ രസീതുപോലുളള ഈ പ്രിന്‍ൗട്ട് വോട്ടര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ ഏതാനും സെക്കന്റ് തെളിഞ്ഞ് നിന്നശേഷം ഉപകരണത്തിനകത്തു തന്നെയുളള ഒരു അറയിലേയ്ക്ക് താനേ മാറും. വോട്ടിംഗ് സംബന്ധിച്ചുണ്ടായേക്കാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്നതിനും ഇതു സഹായിക്കും. എറണാകുളത്ത് 122 ബൂത്തുകളിലും തൃക്കാക്കരയില്‍ 147 ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *