റഷ്യന്‍ വിമാനപകടം; മരിച്ചവരില്‍ മലയാളികളും

റോസ്‌തോവ്:   റഷ്യയില്‍ ഫ്‌ളൈദുബായ് വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും. പെരുമ്പാവൂര്‍   വെങ്ങോല ചാമക്കാലാ വീട്ടില്‍ ശ്യാംമോഹനും ഭാര്യ ആതിരയുമാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ എത്തിയ ശേഷം കൊച്ചിയില്‍ നിന്ന് ദുബായ് വഴി വെള്ളിയാഴ്ചയാണ് ഇവര്‍ റഷ്യയിലേക്ക് തിരിച്ചത്. റഷ്യയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 44 റഷ്യക്കാര്‍, 8 യുക്രെയ്ന്‍കാര്‍, ഒരു ഉസ്ബക്കിസ്ഥാന്‍ സ്വദേശി എന്നിവരാണ് മരിച്ച മറ്റുളളവര്‍. വിമാനത്തിലുണ്ടായിരുന്ന ഏഴ് ജീവനക്കാരും മരിച്ചു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് സ്‌പെയിന്‍ സ്വദേശികള്‍, സൈപ്രസ്, കൊളംബിയ, സീഷെയ്ല്‍സ്, കിര്‍ഗിസ് റിപ്പബ്ലിക് എന്നീ രാജ്യക്കാരയ ഓരോരുത്തര്‍ വീതം ജീവനക്കാരില്‍ ഉണ്ടായിരുന്നതായി യുഎഇയിലെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ എഫിമോവ് പറഞ്ഞു. അതേ സമയം തകര്‍ന്ന ബോയിംങ് 737 വിമാനത്തിന്റെ രണ്ട് ഡാറ്റാ റെക്കോര്‍ഡറുകളിലൊന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.  രണ്ടാമത്തേതിനുളള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *