സി.പി.എമ്മില്‍ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് പിണറായി വിജയന്‍ മാത്രമാണെന്ന് സക്കറിയ

ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതിയിലെ നിലപാട് മാറ്റം കോണ്‍ഗ്രസിനെ പോലും നാണിപ്പിക്കുന്നതാണെന്ന് എഴുത്തുകാരന്‍ സക്കറിയ. എഴുത്തും നവോത്ഥാനവും എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടക്കുന്ന കൃതി വിജ്ഞാനോത്സവത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. സി.പി.എമ്മില്‍ മുഖ്യമന്ത്രിയ്ക്കല്ലാതെ വേറെ ആര്‍ക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ കേരളത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനെയും പോലുള്ള കക്ഷികള്‍ക്ക് അപചയമുണ്ടായെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം സുപ്രീം കോടതിയുടെ വിധിയ്‌ക്കെതിരെ തെരുവിലിറങ്ങി സ്ത്രീകളുള്‍പ്പെടെ പ്രതിഷേധിച്ചത് ബി.ജെ.പിയെ പോലുള്ള പാര്‍ട്ടികളുടെ മുന്നേറ്റമായി കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *