തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമായി നടക്കുന്നില്ലെന്നും സര്‍ക്കാരിന്‍റെ സാമ്ബത്തിക കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി പിരിവ് സംസ്ഥാനത്ത് ഇല്ലാതായിരിക്കുകയാണ്. 24,000 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്. സാന്പത്തിക രംഗത്ത് ഇത്ര വലിയ കെടുകാര്യസ്ഥത മുന്‍പുണ്ടായിട്ടില്ല. ട്രഷറിയില്‍ നിന്നും ഒരു ബില്ലും മാറുന്നില്ല. സര്‍ക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇതിനെല്ലാം കാരണമെന്നും സാന്പത്തിക രംഗം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വ്യാപക തോതില്‍ ഗുണ്ടാ-മാഫിയ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ബ്ലേഡ് മാഫിയയും സംസ്ഥാനത്ത് തഴച്ചുവളര്‍ന്നു. സംസ്ഥാനത്തിന്‍റെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സന്പൂര്‍ണ പരാജയമാണ്.
ഗുണ്ടകളും കുറ്റവാളികളും സംസ്ഥാനത്ത് യഥേഷ്ടം അഴിഞ്ഞാടുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
