മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

മലപ്പുറം: ചന്ദ്രശോഭയില്‍ തിളങ്ങി ഹരിത പതാക വാനിലുയര്‍ന്നു. ഒഴുകിയെത്തിയ ജനസഞ്ചയം ആവേശപ്പെരുമഴ തീര്‍ത്തു. പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ സ്മരണകള്‍, പോരാട്ടവഴികളില്‍  ഉള്‍ത്തുടിപ്പായി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നവജാഗരണത്തിന് ധൈഷണിക പ്രചോദനമേകി മലപ്പുറം ജില്ലാ മുസ്‌ലിം  ലീഗ് സമ്മേളനത്തിന് പ്രൗഢമായ സമാരംഭം.  പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൂക്കോയ തങ്ങള്‍ സൗധത്തിന് മുന്നില്‍ മുസ്‌ലിം ലീഗ് ജില്ലാ അമരക്കാരന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹരിത പതാക   ഉയര്‍ത്തിയതോടെ  അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തിലുള്ള സമ്മേളനത്തിന്റെ ആരവമുയര്‍ന്നു.  ഇനിയുള്ള അഞ്ചു ദിനം പോരാട്ടങ്ങളുടെ മണ്ണ് ഹരിത രാഷ്ട്രീയ നവോഥാനത്തിന്റെ പുതുചരിത്രമെഴുതും. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് പതാക ഉയര്‍ത്തലിന് പ്രമുഖ  നേതാക്കളും പ്രവര്‍ത്തകരും സാക്ഷികളായി.  തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന  മുസ് ലിം ലീഗ് തറവാട്ടിലെ കാരണവന്മാരുടെ സംഗമം സംഘടനയുടെ ചരിത്രത്തിലേക്കും ഭാവിയിലേക്കും ജാലകങ്ങള്‍ തുറന്നിട്ടു. മുസ്‌ലിംലീഗ് കാരണവന്മാരുടെ സാന്നിധ്യത്തില്‍ നടന്ന പതാകയുയര്‍ത്തല്‍ ചടങ്ങില്‍  പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി,  കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അഡ്വ.യു.എ ലത്തീഫ്, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഡ്വ. പി.എം.എ സലാം,അബ്ദുറഹിമാന്‍ രണ്ടത്താണി,  എം.എല്‍.എമാരായ അഡ്വ. എന്‍. ശംസുദ്ദീന്‍, മഞ്ഞളാംകുഴി അലി,  പി.ഉബൈദുല്ല, കെ.എന്‍.എ ഖാദര്‍, അഡ്വ. എം.ഉമ്മര്‍, പി.കെ ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, അഷ്‌റഫ് കോക്കൂര്‍, ഇസ്ഹാഖ് കുരിക്കള്‍, അഡ്വ. എന്‍.സൂപ്പി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ മൂത്തേടം, എം.അബ്ദുല്ലക്കുട്ടി, അബ്ദുല്‍ ഗഫൂര്‍ കെ.എം, നൗഷാദ് മണ്ണിശ്ശേരി, സി. മുഹമ്മദലി, പി.കെ.സി അബ്ദുറഹ്്മാന്‍, എം.കെ ബാവ, എം.എ ഖാദര്‍, പി.എ റഷീദ്, സി. മുഹമ്മദലി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, ടി.പി ഹാരിസ്, കുറുക്കോളി മൊയ്തീന്‍, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, വണ്ടൂര്‍ കെ ഹൈദരലി, പി.വി മുഹമ്മദ് അരീക്കോട്, യു.എ നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തലമുറ സംഗമം മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ,സി പി സെയ്തലവി പ്രഭാഷണം നടത്തി. തുടര്‍ന്ന് സാംസ്‌കാരിക സദസ്സ് അഡ്വ. എം ഉമര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10ന് ഖാഇദെമില്ലത്ത് നഗറില്‍ മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍  സമ്മേളനം ഉദ്ഘാടം ചെയ്യും. സോവനീര്‍ പ്രകാശനം  പി കെ കുഞ്ഞാലിക്കുട്ടി എം പി നിര്‍വ്വഹിക്കും. ഡല്‍ഹി മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ് ലാം മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങളില്‍ ടിഎ അഹമ്മദ് കബീര്‍ എംഎല്‍എ, അഡ്വ. കെഎന്‍ എ ഖാദര്‍, പി എം സാദിഖലി, റാഷിദ് ഗസ്സാലി പ്രഭാഷണം നടത്തും. വൈകിട്ട് 7 മണിക്ക് സാംസ്‌കാരിക സായാഹ്നം . നാളെ (വ്യാഴം)വിദ്യാര്‍ഥി സമ്മേളനം, പ്രവാസി സമ്മേളനം , ഉലമാ ഉമറാ കോണ്‍ഫറന്‍സ് എന്നിവ നടക്കും. 

Leave a Reply

Your email address will not be published. Required fields are marked *