എറണാകുളം നഗരത്തില്‍ വന്‍ തീപിടിത്തം; അഞ്ചുനില കെട്ടിടം കത്തി നശിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം. പാരഗണ്‍ ചെരിപ്പു കമ്ബനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. അഞ്ചുനിലയുള്ള കെട്ടിടമാണിത്.

പതിനൊന്നരയോടെയാണ് തീപടര്‍ന്നത്.അഗ്‌നിസുരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.

തീ അണക്കാനായി കൂടുതല്‍ അഗ്‌നിസുരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.എന്നാല്‍ റെയില്‍ ഗതാഗതത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല.കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *