വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

അരൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില കെ.എസ് സഞ്ജു (35) വിനെയാണ് അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് മരിച്ച യുവതിയെ പ്രണയം നടിച്ച്‌ വലയിലാക്കിയ ഇയാള്‍ അരൂരിലും ബാംഗ്ലൂരിലും വെച്ച്‌ നിരവധി തവണ യുവതിയെ പീഡപ്പിച്ചെന്ന് വ്യക്തമായിട്ടുണ്ട്.
കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *