എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്ക് എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററില്‍ ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെയും മുംബൈ നഗരത്തിലുണ്ടായ സ്ഫോടനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം വന്നത്.

ഭീഷണിയെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാത്രക്കാരുടെ ബാഗുകളുടെയും, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ദ്രുത കര്‍മസേനയെ സജ്ജമാക്കി നിര്‍ത്താനുംനിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *