ദില്ലി: പാകിസ്ഥാനുമായി ഒരു തലത്തിലും ചര്‍ച്ചയില്ലെന്ന് ഇന്ത്യ. തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചു. ചര്‍ച്ച ചെയ്യാമെന്നുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. അതുവരെ അതിര്‍ത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാന്‍ ഖാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാതെ ചര്‍ച്ച വേണ്ട എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്.എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്ത്യ തുടരുന്നത്.
പുല്‍വാമ ആക്രമണത്തിന് ശേഷം തുടങ്ങിയ സംഘര്‍ഷങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ അവസാനിക്കാതെ തുടരുകയാണ്. നിയന്ത്രണരേഖയില്‍ പലയിടത്തും പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്. പൂഞ്ചിലെ ഷെല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു.
