പ്ര​ള​യം: ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച്‌ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച അ​മി​ക്ക​സ്ക്യൂ​റി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ് കെ​പി​സി​സി​ക്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം ത​ക​ര്‍​ക്ക​പ്പെ​ടേ​ണ്ട പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്നാ​ണ് അ​മി​ക്ക​സ്ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.കേ​ര​ള​ത്തി​ല്‍ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് തി​രി​ച്ച​റി​യാ​ന്‍ സം​സ്ഥാ​ന​ത്തെ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും വി​ദ​ഗ്ധ​ര്‍​ക്കും സാ​ധി​ച്ചി​ല്ല. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ച്ച്‌ അ​തെ​പ്പോ​ള്‍ തു​റ​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്.

ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന​ട​ക്കം പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കു​ക​യോ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യി​ല്ലെ​ന്നും ഇ​തെ​ല്ലാം മ​ഹാ​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *