മലപ്പുറം : കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഡിസംബര്‍ 29ന് രാവിലെ 10.30ന് നടത്തും. അസ്സല് ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി. എന്നിവയുടെ രണ്ട് പകര്‍പ്പുകളും മാര്‍ക്കില്‍ ഇളവിന് അര്‍ഹതയുള്ള സംവരണ വിഭാഗം പരീക്ഷാര്‍ഥികളും അംഗപരിമിതരായ പരീക്ഷാര്‍ഥികളും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും രണ്ട് പകര്‍പ്പും സഹിതം എത്തണം.
