നുഴഞ്ഞുകയറ്റം : സൗദിയുടെ തെക്കന്‍ മേഖലകളില്‍ പ്രത്യേക സൈന്യം

ജിദ്ദ: സൗദിയുടെ തെക്കന്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ നടപടികള്‍ കര്‍ശനമാക്കി .അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതി​​ന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക സുരക്ഷാസേന അതിര്‍ത്തികളിലെത്തി. ആഭ്യന്തരമന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫി​​െന്‍റ പ്രത്യേക ഉത്തരവി​​െന്‍റ അടിസ്ഥാനത്തില്‍ സജ്ജമാക്കിയതാണ് ‘അല്‍-അഫ് വാജ്’ എന്ന പുതിയ സേന. യെമന്‍ അതിര്‍ത്തികളിലേയും നജ്‌റാന്‍, ജിസാന്‍, അസീര്‍ മേഖലകളിലേയും, അതിര്‍ത്തി പട്രോള്‍ വ്യൂഹത്തി​​െന്‍റ സേനയായി ഇവര്‍ പ്രവര്‍ത്തിക്കും.

അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞ് കയറ്റവും, മയക്ക് മരുന്ന്, ആയുധ കള്ളക്കടത്ത് തുടങ്ങിയവയും പിടി കൂടാനായി നിയോഗിക്കപ്പെട്ട പുതിയ സേനക്ക് ആഴം കൂടിയ താഴ്വരകളും പരുക്കന്‍ ഭൂപ്രകൃതിയുമുള്ള പര്‍വത പ്രദേശങ്ങളില്‍ സുരക്ഷ ചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *