ദേശീയപാത വികസനം; കേരളത്തെ തഴഞ്ഞു, കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസനം അതീവപ്രാധാന്യമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുടങ്ങി കിടന്ന പാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തെന്നും എന്നാല്‍, ഇതിനെ കേന്ദ്രം തഴഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തുന്നതിന് കേന്ദ്രം ഒരു കാരണവും പറഞ്ഞില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്നും പിണറായി കുറ്റപ്പെടുത്തി.

ശ്രീധരന്‍പിള്ളയ്‌ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ശ്രീധരന്‍പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമാണെന്നാണ് പിണറായി പറഞ്ഞത്. പരാതി ഉണ്ടെങ്കില്‍ അറിയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനെയാണ് രഹസ്യമായി കത്തയച്ച്‌ വികസനം തകര്‍ക്കരുതെന്നും വികസനം തകര്‍ക്കുന്നവരെ ജനം തിരിച്ചറിയണമെന്നും പിണറായി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *