ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളി പുഷ്പകുമാറിന്‍റെ കൊലപാതകത്തില്‍ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ അപ്പുറോയി അറസ്റ്റില്‍. ബംഗളുരു വൈറ്റ് ഫീല്‍ഡില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി ഹരി ശങ്കര്‍ വ്യക്തമാക്കി.

ഏപ്രില്‍ 16നാണ് പുഷ്പകുമാര്‍ സൈബി എന്ന പുഷ്പകുമാര്‍ കൊല്ലപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുത്തിയ ശേഷം പേഴ്സ്, എ ടി എം കാര്‍ഡ്, ഫോണ്‍ എന്നിവ പ്രതി കവര്‍ന്നെടുത്തിരുന്നു.

തുടര്‍ന്ന് എറണാകുളത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം ബംഗളുരുവിലേക്ക് കടന്നു. കോടിമതയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിനിടെ കൈക്ക് പരിക്കേറ്റ പ്രതി ബംഗളൂരുവില്‍ ചികത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *