തിരുവനന്തപുരം: ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം അനധികൃതമായി നികത്താന്‍ അനുവദിച്ച നടപടി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം വിവാദമായതിനേത്തുടര്‍ന്ന് തല്ക്കാലം അനുമതി മരവിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഇതിനു പിന്നിലുള്ള ഗൂഢാലോചനയും വന്‍ അഴിമതിയും വെളിച്ചത്ത് കൊണ്ട് വരാന്‍ സമഗ്രമായ അന്വേഷണം തന്നെ വേണം- ചെന്നിത്തല ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി അറിയാതെയാണോ അദ്ദേഹത്തിന്റെ വകുപ്പില്‍ നിന്ന് ഈ ഉത്തരവ് ഇറങ്ങിയതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വന്തം വകുപ്പില്‍ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളൊന്നും റവന്യൂ മന്ത്രി അറിയുന്നില്ലന്ന ആരോപണം നേരത്തെയുണ്ടെന്നും കുറ്റപ്പെടുത്തി.
