ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ എന്ന ഹിന്ദുവായിരുന്നെന്ന പരാമര്‍ശം ചരിത്രസത്യമായ കാര്യമാണെന്ന് നടന് കമല്ഹാസന്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പന്കുണ്റം മണ്ഡലത്തില്‍ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
ഗോഡ്സെയെക്കുറിച്ച് താന്‍ പറഞ്ഞ ചരിത്ര സത്യത്തില്‍ എന്തിനാണ് ചിലര്‍ക്ക് അതൃപ്തിയെന്നും കമല്ഹാസന് ആരാഞ്ഞു . ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ജനങ്ങളുമായിട്ടുള്ള തന്റെ ബന്ധങ്ങള്‍ തടസപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
