രാജസ്ഥാന്‍ : രാജസ്ഥാനില്‍ ഒമ്ബത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചതിന് 15 വയസ്സുകാരന്‍ പിടിയില്‍. രണ്ട് ദിവസം മുന്‍പായിരുന്നു അതിക്രമം. രാജസ്ഥാന്‍ കരൗളി ജില്ലയിലെ ഹിന്ദൗന്‍ ആശുപത്രിയില്‍ കൈക്കുഞ്ഞിനെ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ എത്തിച്ച കുഞ്ഞിന് ലൈംഗികമായി ഉപദ്രവം നേരിട്ടതായി ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജസ്ഥാനില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഏറി വരുന്നത് പരിഗണിച്ച് കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ നിയമം ഭേദഗതി ചെയ്തിരുന്നു. ഗുരുതരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷവരെ ലഭിക്കാം.
