കോഴിക്കോട്: ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം.
സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചു കടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
പിതാവ്: പരേതനായ വളപ്പില്‍ മുഹമ്മദ്. മാതാവ്: സുഹറ. ഭാര്യ: മുബീന. മക്കള്‍: ആദില്‍, മജ്ഷാന.
