തിരുവനന്തപുരം: പീരുമേട് കസ്റ്റഡിമരണത്തില്‍ മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് . വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കവെയാണ് ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ മണിക്കെതിരേ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചത് .
ഇടുക്കി എസ്പി കെ.ബി. വേണുഗോപാല്‍ മന്ത്രി മണിയുടെ കിങ്കരനാണെന്നു വി.ഡി. സതീശന് ആരോപിച്ചു. കുപ്രസിദ്ധമായ വണ്‍, ടു, ത്രീക്കുശേഷം ഫോറും ആയെന്നും കുറ്റക്കാരനായ എസ്പിക്കെതിരേ നടപിയെടുക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
ഇതോടെ പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. പോലീസ് പിടിയിലാകുന്നതിനു മുന്‍പ് രാജ്കുമാര് ആരുടെ പിടിയിലായിരുന്നെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെട്ട സംഘമാണ് ചിട്ടി തട്ടിപ്പ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
