നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം; തെ​ളി​വ് മാ​യ്ച്ചു​ക​ള​യാ​നാ​ണ് പോ​ലീ​സ് ശ്ര​മ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത ഫി​നാ​ന്‍​സ് വ​ഴി കോ​ടി​ക​ള്‍ ത​ട്ടി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന രാ​ജ്കു​മാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ തെ​ളി​വ് മാ​യ്ച്ചു​ക​ള​യാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

എ​സ്പി ര​ണ്ട​ര വ​ര്‍​ഷ​മാ​യി മാ​റ്റ​മി​ല്ലാ​തെ ഇ​ടു​ക്കി​യി​ല്‍ തു​ട​രു​ക​യാ​ണ്. എ​സ്പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഇ​ട​ത് മു​ന്ന​ണി​യി​ല്‍ നി​ന്നു ഉ​യ​ര്‍​ന്നി​ട്ടും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ല്‍ ഇ​ടു​ക്കി എ​സ്പി​ക്കു​ള്ള പ​ങ്കും അ​ന്വേ​ഷി​ക്ക​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും സം​ര​ക്ഷി​ക്കാ​നോ വെ​ള്ള​പൂ​ശാ​നോ സി​പി​എം ശ്ര​മി​ക്കി​ല്ലെ​ന്നും ജ​യ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *