റിമാൽ പരിധിയിൽ പെട്ട, മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ പഞ്ചായത്തുകളിലെയും നിർധനരായ 143 ക്യാൻസർ /കിഡ്നി രോഗികള്‍ക്ക് 6, 50, 000 ൽ പരം രൂപ വിതരണം ചെയ്തു. സഹായത്തോടൊപ്പം സാന്ത്വനവും എന്ന ലക്ഷ്യത്തോടെ റിമാൽ പ്രവർത്തകർ ഓരോ രോഗിയുടെയും വീട് സന്ദര്‍ശിച്ചാണ് സഹായം കൈമാറിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസത്തിന്റെ ഈ പ്രതികൂല സാഹചര്യത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി 13 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റിമാൽ, റിയാദിലെ പ്രവാസികൾക്കുണ്ടാകുന്ന പ്രശ്ന പരിഹാരത്തിനാണ് മുഖ്യ പരിഗണന നൽകുന്നത്. അതോടൊപ്പം നാട്ടിലെ നിരാലംബരായ രോഗികൾക്ക് സ്വന്തം നിലയ്ക്കും വിവിധ പാലിയേറ്റീവുകൾ മുഖേനയും സഹായം നൽകി വരുന്നു.
പ്രളയ ദുരിതാശ്വാസ ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കലക്ടറുടെ ഓഫീസ് മുഖേന ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യ വസ്തുക്കൾ കൈമാറിയതും, മലപ്പുറം പാലിയേറ്റീവിന് കീഴിലുള്ള രോഗികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണത്തിലേക്ക് 100 ൽ പരം കിറ്റുകൾ കൈമാറിയും റിമാലിന്റെ സമീപ പ്രവര്‍ത്തനങ്ങളിൽ ചിലതാണെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
മലപ്പുറം പെയ്ൻ & പാലിയേറ്റീവ്ഹാളിൽ അമീർ കൊന്നോലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ ഡോ. സലീം കൊന്നോല റിമാൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുഹമ്മദ് പൊന്മള പാലിയേറ്റീവ് പ്രതിനിധികൾക്ക് ഫണ്ട് കൈമാറി. റഷീദ് കൊട്ടേകോടൻ, ബഷീർ അറബി, പി.കെ റഫീഖ്, കളപ്പാടാൻ സലീം, വി .കെ സലാം, പി .കെ മുഹമ്മദലി, മങ്കരത്തൊടി മൊയ്തീൻ, മജീദ് മൂഴിക്കൽ, ജസ്സാർ പാലിയേറ്റീവ് പ്രവര്‍ത്തകരായ തറയിൽ അബു, എഞ്ചിനീയർ അഷ്റഫ്, അബ്ദുൽ മലിക് ചെമ്മങ്കടവ്, സംജീർ വാറങ്കോട് എന്നിവർ സംസാരിച്ചു. ഉമ്മർ കാടേങ്ങൽ സ്വാഗതവും ബഷീർ അറബി നന്ദിയും പറഞ്ഞു
