കെവിന്‍ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം!

കോട്ടയം: കോട്ടയം: വിവാദമായ കെവിന്‍ വധക്കേസില്‍ കോടതി വിധി പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 25000 രൂപ വീതം പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം തള്ലിക്കളയുകയായിരുന്നു.

ഇതോടെ പ്രതിഭാഗം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് വാദിക്കുകയായിരുന്നു. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ അശ്രയിച്ച്‌ കഴിയിച്ച്‌ കഴിയുന്ന കുടുംബം ഉണ്ടെ്നും ഇതെല്ലാം പരിഗണിച്ച്‌ വധശിക്ഷയില്‍ നിന്ന് ഒവിവാക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിരര്‍ദേശിച്ചിരുന്നു. എന്നാല്‍ മൂനന് മാസത്തിനകം തന്നെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുകായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. 55 തൊണ്ടി മുതലുകളുള്ള കെവിന്‍ വധക്കേസിന് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിചാരണ നീണ്ടു നിന്നത്. കൊലപാതകം, തട്ടികൊണ്ടുപോകല്‍ തുടങ്ങിയ കേസുകളെല്ലാം കോടതി ചര്‍ച്ച ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *