വാഹനാപകടം: വിവാഹത്തിന് നാല് ദിവസം മാത്രം ശേഷിക്കെ യുവാവ് മരിച്ചു

മലപ്പുറം: കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കുറ്റിപ്പറമ്ബ് സില്‍ക്പാലം ചെങ്ങോട്ട് പൂന്തോട്ടത്തില്‍ ദീപക് (32) ആണ് മരിച്ചത്.വിവാഹത്തിന് നാലു ദിവസം മാത്രം ശേഷിക്കെയാണ് ദീപക് മരിച്ചത്.

രാമനാട്ടുകരയില്‍നിന്ന് കോഴിക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും അതേ ദിശയിലേക്കു പോകുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ലോറിക്കു പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്ന കോണ്‍ക്രീറ്റ് മിക്സര്‍ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ ദീപക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രാത്രിയോടെ മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *