ജഡ്ജിമാരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: അഡീഷണല്‍ ജില്ലാ ജഡ്ജിയായി പി.എസ്.ശശികുമാര്‍, കെ.പി.സുധീര്‍ എന്നിവരെ മഞ്ചേരിയിലും, എന്‍.ഹരികുമാര്‍ എസ്.സതീശ് ചന്ദ്രബാബു എന്നിവരെ പത്തനംതിട്ടയിലും, ഇ.സി ഹരിഗോവിന്ദനെ പാലക്കാടും, പി.ഷേര്‍ലി ദത്തിനെ കൊല്ലത്തും, ഡി.സുരേഷ് കുമാറിനെ പാലയിലും, ജോണ്‍സണ്‍ ജോണ്‍, കെ.പി.ഇന്ദിര, പി.ഡി.ശാരംഗധരന്‍ എന്നിവരെ തിരുവനന്തപുരത്തും, പി.പി സെയ്തവിയെ കോഴിക്കോടും, ജോണി സെബാസ്റ്റ്യനെ കോഴിക്കോടും, ഡോ.കൗസര്‍ എടപ്പഗത്ത്, മിനി.എസ്.ദാസ്, കെ.എ.ബേബി എന്നിവരെ എറണാകുളത്തും, ഡി.അജിത് കുമാറിനെ പാലക്കാടും, ജോണ്‍ കെ.ബല്ലിക്കാടിനെ തൃശൂരും, സ്ഥലം മാറ്റി നിയമിച്ചു. ജില്ലാ ജഡ്ജിമാരായി ആനിജോണിനെ തൃശൂരിലും, ടി.എസ്.പി.മൂസതിനെ കോഴിക്കോടും, ആര്‍.സുധാകരനെ ആലപ്പുഴയിലും, മനോഹര്‍ മിനിയെ കാസര്‍കോാടും, കുടുംബകോടതി ജഡ്ജിയായി . പി.നന്ദനാ കൃഷ്ണനെ കോഴിക്കോടും പി.എ പ്രഭാവതിയെ ഏറ്റുമാനൂരിലും,സ്‌പെഷ്യല്‍ ജഡ്ജിയായി സുരേഷ് കുമാര്‍ പോളിനെ മണ്ണാര്‍ക്കാടും, ആര്‍.രഘുവിനെ എറണാകുളത്തും എം.എ.സി.ടിയായി . സോഫി തോമസിനെ ആലപ്പുഴയിലും, എ.ഹരിദാസിനെ തൃശൂരിലും, സി.സൗരേഷിനെ പാലക്കാടും സ്ഥലം മാറ്റി നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *