4877 പൊലീസുകാര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ജില്ലയില്‍ 4877 പൊലീസുകാര്‍ സേവനമനുഷ്ഠിക്കും. ജില്ലാ പൊലീസ് മേധാവി കെ.വിജയന്റെ കീഴില്‍ 11 ഡി.വൈ.എസ്.പി മാരും 31 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുക.കൂടാതെ 491 സബ് ഇന്‍സ്‌പെക്ടര്‍മാരും 3404 സിവില്‍ പൊലീസ് ഓഫീസര്‍മാരുമുണ്ടാവും. ഇവരെ കൂടാതെ വിമുക്ത ഭടന്മാരും സീനിയര്‍ എന്‍.സി.സി കെഡറ്റുകളും ഉള്‍പ്പെടുന്ന സ്‌പെഷല്‍ പൊലീസ് വിങും പ്രവര്‍ത്തിക്കും. 940 സ്‌പെഷല്‍ പൊലീസുകാരെയാണ് ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ഡി.വൈ.എസ്.പി.എന്‍.വി. അബ്ദുല്‍ ഖാദറിനാണ് നോഡല്‍ ഓഫീസറുടെ ചുമതല.
ജില്ലയില്‍ നിലവിലുള്ള പൊലീസുകാര്‍ക്ക് പുറമെ അര്‍ധ സൈനിക വിഭാഗക്കാരെയും ഇതര സംസ്ഥാനങ്ങളിലെ പൊലീസുകാരെയും ചേര്‍ത്താണ് 4877 പേരെ വിന്യസിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മെയ് ആദ്യവാരത്തോടെ എത്തിച്ചേരും. ജില്ലയെ മൊത്തം ആറു സബ് ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുക. ഒരോ സബ് ഡിവിഷനും ഒരു ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തും. ആറ് സബ് ഡിവിഷനുകളെ വീണ്ടും 18 ഇലക്ഷന്‍ സര്‍ക്കിളുകളായി തിരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും.

24 മണിക്കൂര്‍ ഇലക്ഷന്‍ പട്രോളിങ് വിങ്

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് ഇലക്ഷന്‍ പട്രോളിങ് വിങ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ 24മണിക്കൂറും പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പട്രോളിങ് നടത്തും. ഒരു പോളിങ് ബൂത്തില്‍ ഒരു സിവില്‍ പൊലീസ് ഓഫീസറുടെ സേവനം ലഭ്യമാകും. ഒന്നില്‍ കൂടുതല്‍ ബൂത്തുകളുള്ള പോളിങ് ലൊക്കേഷനില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ലഭ്യമാകും. നിലവില്‍ അഞ്ച് ബൂത്തുകള്‍ വരെയുള്ള പോളിങ് ലൊക്കേഷനുകള്‍ ജില്ലയിലുണ്ട്. അഞ്ച് ബൂത്തുകളുള്ള പോളിങ് ലൊക്കേഷനില്‍ രണ്ടു സിവില്‍ പൊലീസുകാരും മൂന്നു സ്‌പെഷല്‍ പൊലീസുകാരുമുണ്ടാകും.

1331 ക്രിറ്റിക്കല്‍ ലൊക്കേഷനുകള്‍

പ്രത്യേക സുരക്ഷയൊരുക്കേണ്ട 1331 ക്രിറ്റിക്കല്‍ പോളിങ് ലൊക്കേഷനുകള്‍ ജില്ലയിലുണ്ട്. ഇതില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 30 ലൊക്കേഷനുകളും ഉള്‍പ്പെടും. നേരത്തെ സെന്‍സിറ്റീവ് ലൊക്കേഷനുകള്‍ എന്നറിയപ്പെട്ടിരുന്ന ഇവ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍വചനമനുസരിച്ച് ക്രിറ്റിക്കല്‍ ലൊക്കേഷനുകള്‍ എന്നാണ് അറിയപ്പെടുക. മാവോയിസ്റ്റ് ഭീഷണിയുള്ള ലൊക്കേഷനുകളില്‍ എട്ടു പൊലീസുകാരെയും മറ്റ് ക്രിറ്റിക്കല്‍ ലൊക്കേഷനുകളില്‍ നാലു പൊലീസുകാരെയും കൂടുതലായി വിന്യസിക്കു

Leave a Reply

Your email address will not be published. Required fields are marked *