സമുദായ സംഘടനകളുടെ അഭിപ്രായം രാഷ്ട്രീയവുമായി കൂട്ടി കലര്‍ത്തുന്നില്ല -ശ്രീധരന്‍ പിള്ള

ആലപ്പുഴ: സമുദായ സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടി കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിള്ള. വെള്ളാപ്പള്ളിയുടെ എല്‍.ഡി.എഫ് അനുകൂല സമീപനത്തോട് പ്രതികരിക്കുകയായിരുന്നു പിള്ള.

മരട് വിഷയത്തില്‍ മുഖ്യമന്തി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും ജനങ്ങള്‍ക്ക് നീതി കിട്ടണമെന്നും പിള്ള അഭിപ്രായപ്പെട്ടു.

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരാജയം പഠിക്കുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടതെന്ന് പിള്ള പറഞ്ഞു. എം.എം മണിയുടെ വോട്ടുകച്ചവട ആരോപണത്തോടായിരുന്നു പിള്ളയുടെ പ്രതികരണം. അവര്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ വോട്ട് കച്ചവടം ആരോപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *