ലൈവ് ന്യൂസിനിടെ റിപ്പോര്‍ട്ടറെ ചുംബിച്ചു; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കെന്റക്കി: കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈഗികാതിക്രമം. വേവ് 3 ന്യൂസിന്റെ റിപ്പോര്‍ട്ടറായ സാറ റിവെസ്റ്റ് എന്ന റിപ്പോര്‍ട്ടറെയാണ് ലൈവിനിടെ ഒരു യുവാവ് ചുംബിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനായി. അപ്രതീക്ഷിതമായതിനാലും റിപ്പോര്‍ട്ടിങ് ലൈവായതിനാലും സാറ പെട്ടെന്ന് സംഗതി അവഗണിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ പരസ്യമായുള്ള അപമാനം കാരണം റിപ്പോര്‍ട്ടിങ് തുടരാന്‍ സാറയ്ക്ക് സാധിച്ചില്ല. അപരിചിതനായ വ്യക്തിയെ തിരിച്ചറിയാനാവുമോയെന്ന് ഉറപ്പില്ലായിരുന്നെങ്കിലും സാറ പോലീസില്‍ പരാതി നല്‍കി.നാല്‍പ്പത്തിരണ്ടുകാരനായ എറിക് ഗുഡ്മാനാണ് സാറയോട് മോശമായി പെരുമാറിയതെന്ന് തിരിച്ചറിഞ്ഞ പോലീസ് ബുധനാഴ്ച ഇയാള്‍ക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *