അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തുറക്കുമെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. ഇതിനായി ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് ജോലി തേടി വരുന്ന പോലെ ഉന്നത വിദ്യാഭ്യാസത്തിന് ആരും വരുന്നില്ലന്നും അത് പഠനാരംഭത്തിന്റെ പ്രശ്‌നമാണന്നും മന്ത്രി പറഞ്ഞു.

മുതുവല്ലൂര്‍ ഐ എച്ച്‌ ആര്‍ഡിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *