വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ഇന്ത്യ. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് യുഎസിലെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിരയില്‍ സ്ഥാനമുറപ്പിച്ച്‌ ഇന്ത്യയുടെ മുന്നേറ്റം. ലോക ബാങ്ക് ഒക്ടോബര്‍ 24ന് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് സ്വന്തമായൊരു ഇടം ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.

വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മ്മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന് മുന്നേറ്റം. 2018ല്‍ 77ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതില്‍ നിന്നും ഇപ്പോള്‍ ആദ്യ 20ലേക്ക് എത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *