കോന്നിയില്‍ പ്രശ്‌നപരിഹാരം; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് സമ്മതിച്ചു.

അടൂര്‍ പ്രകാശ് കണ്‍വന്‍ഷനില്‍ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. ഡിസിസി തന്നെ അപമാനിച്ചതായി അടൂര്‍ പ്രകാശ് പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയതായി അടൂര്‍ പ്രകാശ് ആരോപിച്ചു.

കോന്നിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധമറിയിച്ച്‌ അടൂര്‍ പ്രകാശ് എംപിയും റോബിന്‍ പീറ്ററും പരസ്യമായി രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *