സൗദിയില്‍ ലെവി ഇളവ് നാളെ മുതല്‍

ജിദ്ദ: വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് സൗദി അറേബ്യയിലെ ലെവി അനുവദിക്കാനുള്ള തീരുമാനം നാളെ മുതല്‍ മുതല്‍ പ്രാബല്യത്തില്‍വരും. ഇത് സംബന്ധിച്ച തീരുമാനം എടുത്തത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു.

ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ വ്യാവസായിക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കും. ഇതിന്റെ ലക്ഷ്യം വ്യവസായ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതാണ്. സമഗ്ര സാമ്ബത്തിക പരിഷ്കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായി വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കുന്നത്. ചെറുകിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന രീതിയില്‍ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ആശ്രിത ലെവിയില്‍ ഇളവ് അനുവദിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *