മരട്​ ഫ്ലാറ്റ്​: ഉടമകളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്​റ്റീസ്​ അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി തള്ളിയത്​. കോടതി ഹരജിക്കാരുടെ വാദം കേള്‍ക്കാന്‍ തയാറായില്ല.

അതേസമയം, മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലില്‍ പ്രതിസന്ധി തുടരുകയാണ്​. മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാര്‍ട്ട്മ​െന്‍റുകളില്‍ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകള്‍ രംഗത്തെത്തി.ജില്ലാ ഭരണകൂടം നല്‍കിയ പട്ടികയിലെ ഫ്ലാറ്റുകളില്‍ വിളിച്ച്‌ അന്വേഷിക്കുമ്ബോള്‍ മോശമായ മറുപടിയാണ് ലഭിക്കുന്നത്. ജില്ലാ ഭരണകൂടത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഫ്ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. ഫ്ലാറ്റ്​ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്​.

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കുന്നതിന്​ പരിസരവാസികളുടെ യോഗം വിളിക്കാന്‍ മരട്​ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *