ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കര്‍ണാടകം.

മുഴുവന്‍ സമയവും പാത അടക്കണമെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കരുതെന്നും ഇന്നലെ ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്നും ഒന്നിച്ച്‌ നില്‍ക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് കത്തയച്ചെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

രാത്രിയാത്രാ നിരോധനത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി വയനാട് എംപി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. രാത്രി യാത്രാ നിരോധനം മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തെന്നും വിഷയം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *