തിരുവനന്തപുരം: ആഗോള മാന്ദ്യത്തെ തുടര്‍ന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുണയാകാന്‍ നിലവിലെ പദ്ധതികള്‍ പുനരവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. എന്നാല്‍ പ്രവാസിക്ഷേമ കാര്യത്തില്‍ കേന്ദ്രം താല്‍പര്യമെടുക്കാതിരിക്കുന്നത് തിരിച്ചടിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.
ആഗോള തലത്തിലെ സാമ്ബത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേ സമയം കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന പരിഗണ പോലും പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം കൈക്കൊള്ളുന്നില്ലെന്നും ധനമന്ത്രി കൂറ്റപ്പെടുത്തി. ദുബൈയില്‍ കെ.എസ്.എഫ്.ഇ ചിട്ടിയുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു ധനമന്ത്രി.
