അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്‌സാപ്പ്

ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ നീക്കപ്പെടുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളില്‍ ഈ സംവിധാനം നിലവില്‍ ഉണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.

ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ പേഴ്സണല്‍ ചാറ്റുകളിലും ഈ സൗകര്യം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ എത്രനേരം പ്രദര്‍ശിപ്പിക്കണം എന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം.

അഞ്ച് സെക്കന്റ് മുതല്‍ ഒരു മണിക്കൂര്‍ നേരം വരെ സമയം നിശ്ചയിക്കാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ എന്ന് വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നൂ. എന്നാല്‍ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ കൂടുതല്‍ സമയം അനുവദിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *