തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മതനിരപേക്ഷ രാഷ്ട്രീയം വര്‍ഗീയതക്കെതിരെ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയേയും അവരുടെ വര്‍ഗീയ രാഷ്ട്രീയത്തേയും ജനം തള്ളികളഞ്ഞു. നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി അവകാശപ്പെട്ട വട്ടിയൂര്‍ക്കാവില്‍ അവര്‍ക്ക് ചലനം സൃഷ്ടിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം സംസ്ഥാന രാഷ്ട്രീയത്തിെന്റ ദിശാസൂചകമാണ്. തെരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. എല്‍.ഡി.എഫിെന്റ ജനകീയ അടിത്തറയും പിന്തുണയും കൂടിയെന്നും പിണറായി വ്യക്തമാക്കി. ആറില്‍ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പോടെ ഫലത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ യു.ഡി.എഫ് അപ്രസക്തമായി. 2016ല്‍ ഇടതുമുന്നണി 91 സീറ്റുമായാണ് അധികാരത്തിലെത്തിയത്. ഇപ്പോള്‍ എല്‍.ഡി.എഫിന് 93 എം.എല്‍.എമാരായെന്നും പിണറായി വിജയന്‍ പറഞ്ഞു.
