യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും

യുവതീ പ്രവേശന വിധി വന്ന ശേഷം രണ്ടാം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ ചിത്തിര ആട്ട വിശേഷത്തിനാണ് യുവതികളെ മല കയറ്റാനുള്ള ഗൂഢ നീക്കം പിണറായി സര്‍ക്കാര്‍ തുടങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.

ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക. കവഡിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച്‌ അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. .വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്ബൂതിരി ക്ഷേത്ര നട തുറന്ന് നെയ്യ് തെളിയിക്കും. പൂജകള്‍ കഴിഞ്ഞ് 27 ന് രാത്രി 10 ന് നട അടക്കും.

സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം യുവതികളെ സര്‍ക്കാര്‍ ഒത്താശയോടെ മല കയറ്റാന്‍ ശ്രമിച്ചതോടെ ശബരിമല സംഘര്‍ഷഭൂമിയായത് കഴിഞ്ഞ ചിത്തിര ആട്ട വിശേഷ സമയത്തായിരുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച പ്രസിഡന്‍റ് പ്രകാശ് ബാബു തുടങ്ങിയവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനടക്കം വ്യാജ കേസുകള്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *