കാ​ഷ്മീ​രി​ല്‍ നി​ല​യ്ക്കാ​ത്ത വെ​ടി​യൊ​ച്ച; പാ​ക് പ്ര​കോ​പ​ന​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന് കേ​ന്ദ്രം ആ​വ​ര്‍‌​ത്തി​ച്ച്‌ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ടെ അ​തി​ര്‍ത്തിയി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലെ കും​കാ​രി ഗ്രാ​മ​ത്തി​ലാ​ണ് പാ​ക് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴു പേ​ര്‍‌​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും അ​തി​ര്‍‌​ത്തി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍‌​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍‌ തു​ട​ര്‍​ച്ച​യാ​യി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​ന​വും ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *