മാവോയിസ്റ്റ് വേട്ട: രമയുടെ ശരീരത്തില്‍ അഞ്ച് തിരകള്‍, തലയില്‍ ഉള്‍പെടെ വെടിയേറ്റ മുറിവുകള്‍

കോഴിക്കോട്: തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ നിന്ന് അഞ്ച് തിരകള്‍ കണ്ടെടുത്തു. കൂടാതെ ഇവരുടെ തലയിലുള്‍പെടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ട്. രമയുടേയും കാര്‍ത്തിയുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അരവിന്ദിന്റേയും മണിവാസകന്റേയും പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി.

അതിനിടെ കീഴടങ്ങാന്‍ വന്ന മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നതെന്ന വെളിപെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകനും മധ്യസ്ഥ ശിവാനിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വയരക്ഷക്കാണ് തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം.

ഈ മാസം 28നാണ് വെടിവെപ്പുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *